ബാലുശ്ശേരി: ഇന്ത്യയിൽ ഫാഷിസ്റ്റുകളെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസിന് മാത്രമെ സാധിക്കൂവെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി പറഞ്ഞു. എകരൂലിൽ ഉണ്ണികുളം പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.കെ. പരിത്, നാസർ എസ്റ്റേറ്റ്മുക്ക്, ഇ.ടി. ബിനോയ്, ഫാത്തിമ മദനി, സി.കെ. ബദറുദ്ദീൻ ഹാജി, കെ. നരേന്ദ്രനാഥ്, കെ. ബാലകൃഷ്ണൻ, കെ.കെ. നാസർ, സി.പി. കരീം എന്നിവർ സംസാരിച്ചു. സി. സുധാകരൻ സ്വാഗതവും പി.പി. വേണുഗോപാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.