ബാലുശ്ശേരി: തവണവ്യവസ്ഥയിൽ ഇലക്ട്രോണിക് സാധനങ്ങളുടെ ഓർഡർ എടുത്ത് തട്ടിപ്പ്. വീടുകളിൽനിന്ന് ഒന്നരലക്ഷത്തോളം രൂപ യുവാവ് തട്ടിയെടുത്തതായി പരാതി. ഉണ്ണികുളം പഞ്ചായത്തിലെ പരപ്പിൽ, ഇരുമ്പോട്ടു പൊയിൽ പ്രദേശങ്ങളിലെ നിരവധി വീട്ടുകാരാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ യുവാവ് കോഴിക്കോട് ഷാർപ്പ് കമ്പനിയുടെ പേരിൽ ഇലക്ട്രോണിക് സാധനങ്ങൾ ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ നൽകുമെന്ന് കാണിച്ച് വീടുകളിൽനിന്ന് ഓർഡർ സ്വീകരിക്കുകയും ആവശ്യമുള്ള സാധനങ്ങളുടെ 10 ശതമാനം തുക അപ്പോൾതന്നെ അടക്കണമെന്നാവശ്യപ്പെട്ട് തുക കൈപ്പറ്റുകയുമാണ് ചെയ്തത്. ഇലക്ട്രോണിക് സാധനങ്ങളുടെ ഫോട്ടോ കാണിച്ചാണ് ഓർഡർ സ്വീകരിക്കുന്നത്. നൽകുന്ന തുകക്ക് വീട്ടുകാർക്ക് ബിൽ നൽകുന്നുണ്ടെങ്കിലും അതിൽ അഡ്രസ് കാണിക്കുന്നില്ല. അടുത്ത ദിവസംതന്നെ സാധനം എത്തിക്കുമെന്നും ബാക്കി തുക ഗഡുക്കളായി അടക്കണമെന്നും നിർദേശിക്കുന്നുണ്ട്. യുവാവ് നൽകിയ ഫോൺ നമ്പറിൽ രണ്ടു ദിവസം കഴിഞ്ഞ് വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല. ഒരു തവണയെടുത്തപ്പോഴാകട്ടെ എന്ത് ഓർഡർ, ഏത് ഓർഡർ എന്നൊക്കെ പറഞ്ഞ് ഫോൺ കട്ടാക്കുകയായിരുന്നുവത്രെ. യുവാവ് എത്തിയ ബൈക്കിെൻറ ഫോേട്ടാ എടുത്ത വീട്ടുകാരിലൊരാൾ ബൈക്കിെൻറ നമ്പർ (കെ.എൽ 72 ബി 8780) ശേഖരിച്ച് ആർ.ടി.ഒ ഓഫിസുമായി ബന്ധപ്പെടുകയും ബൈക്ക് മാനന്തവാടി ആർ.ടി.ഒ ഓഫിസിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തുകയുമുണ്ടായി. തട്ടിപ്പിനിരയായ വീട്ടുകാർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.