ബി.എസ്.എഫ് ജവാനെയും മാതാവിനെയും മർദിച്ചതായി പരാതി

കുരുവട്ടൂർ: ബി.എസ്.എഫ് ജവാനെയും മാതാവിനെയും വീട്ടിൽ കയറി മർദിച്ചതായി പരാതി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ജവാൻ കു രുവട്ടൂർ എടക്കിനാറമ്പത്ത് ഇ. റിനീഷ് കുമാർ (38), മാതാവ് ശ്രീമതി (62) എന്നിവരെയാണ് ഞായറാഴ്ച പുലർച്ച ഒരു സംഘം വീട്ടിൽ കയറി മർദിച്ചത്. 17 വർഷമായി ബി.എസ്.എഫിൽ ജവാനായി ജോലിചെയ്യുന്ന പട്ടികജാതിയിൽപെട്ട റിനീഷ് കുമാർ ഒരു മാസം മുമ്പാണ് ലീവിൽ വന്നത്. കുടുംബപരമായ ചില പ്രശ്നങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം സഹോദരങ്ങളുമായി വാക്തർക്കമുണ്ടായിരുന്നു. ശല്യമാകുന്ന തരത്തിൽ കശപിശയുണ്ടാകുന്നുവെന്ന തരത്തിൽ ഇതുസംബന്ധിച്ച് അയൽവാസി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ചേവായൂർ പൊലീസ് അന്വേഷണത്തിെനത്തിയിരുന്നു. എന്നാൽ, പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുക്കാൻ കഴിയില്ലെന്നറിയിച്ച് മടങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് എ.ആർ ക്യാമ്പിലെ പൊലീസുകാര​െൻറ നേതൃത്വത്തിൽ പൊലീസുകാരെന്ന് സംശയിക്കുന്ന നാലു പേർ വീട്ടിനകത്ത് അതിക്രമിച്ചുകയറി തന്നെയും മാതാവിനെയും മർദിച്ചെന്നാണ് റിനീഷ് കുമാർ പറയുന്നത്. അയൽവാസിയായ പൊലീസുകാര​െൻറ ഗൃഹപ്രവേശനം നടക്കുന്നതി​െൻറ ഭാഗമായി നിശാപാർട്ടിക്കെത്തിയവരാണ് മർദിച്ചതത്രെ. മുഖത്തും ഇടത്തെ വാരിയെല്ലിനും പരിക്കേറ്റ റിനീഷും നാഭിക്കും കഴുത്തിനും പരിക്കേറ്റ മാതാവും ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT