കൊടിയത്തൂർ: 'കാൻസർ മുക്ത കൊടിയത്തൂർ' പദ്ധതിയുടെ ഭാഗമായി നടത്തിയ രോഗനിർണയ ക്യാമ്പ് ശ്രദ്ധേയമായി. ഗ്രാമപഞ്ചാ യത്ത് നടത്തുന്ന സഞ്ജീവനി സമഗ്ര അർബുദ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി, കൊടിയത്തൂർ, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ േരാഗനിർണയത്തിനായി നിരവധിപേരെത്തി. പഞ്ചായത്തിലെ 5000േലറെ വീടുകളിൽ സർവേ നടത്തിയാണ് സാധ്യതയുള്ളവരെ ക്യാമ്പിലെത്തിച്ചത്. ലക്ഷണങ്ങൾ കണ്ടവരെ മെഗാ ക്യാമ്പിലേക്ക് റഫർ ചെയ്തു. മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ ഡോക്ടർമാരായ വി.സി. രവീന്ദ്രൻ, അമൃത, സുധി നമ്പ്യാർ, കൊടിയത്തൂർ മെഡിക്കൽ ഒാഫിസർ ഡോ. യു.പി. നൗഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, മെംബർമാരായ ആമിന പാറക്കൽ, സാറ ടീച്ചർ, സാബിറ തറമ്മൽ, പദ്ധതി കോഒാഡിനേറ്റർ ഉമർ പുതിയോട്ടിൽ, ഹബീബ് റഹ്മാൻ, കരീം കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.