പിക്​അപ്​ വാൻ കാറിലും സ്കൂട്ടറിലും ഇടിച്ചു; അഞ്ചുപേർക്ക് പരിക്ക്

കൂടരഞ്ഞി: മേലെ കൂമ്പാറയിൽ പിക്അപ് വാൻ കാറിലും സ്കൂട്ടറിലുമിടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വ ൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും മുക്കം മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കക്കാടംപൊയിലിൽനിന്ന് വരുകയായിരുന്ന പിക്അപ് വാൻ ഇതേ ദിശയിൽ മുന്നിൽ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. കാറി​െൻറ പിറകുവശം പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. പിക്അപ് വാനിലുണ്ടായിരുന്ന കെ.എസ്.ഇ.ബി കരാർ തൊഴിലാളികളായ രണ്ടു പേർക്കും പരിക്കറ്റു. റോഡരികിലുണ്ടായിരുന്ന സ്കൂട്ടറും പാടെ തകർന്നു. നിസ്സാര പരിക്കോടെ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.