രമ്യ ഹരിദാസിനിത് പുതിയ ദൗത്യം

-ടി.എം. അബൂബക്കർ മാവൂർ: പൊതുപ്രവർത്തനത്തിലെ ചുറുചുറുക്കും സൗമ്യമായ ഇടപെടലുകളും ആകർഷണീയ പെരുമാറ്റവുംവഴി കുറഞ് ഞ സമയംകൊണ്ട് രാഷ്ട്രീയത്തിലെ പടവുകൾ ചവിട്ടിക്കയറി 32കാരി രമ്യ ഹരിദാസ്. അടുത്തറിയുന്നവർക്ക് ആലത്തൂരിലെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമല്ല. മനസ്സ് തൊട്ടറിയുന്ന, നാടൻപാട്ടുകളും ഗാനങ്ങളും ചേർത്തുള്ള ഭാഷണശൈലി കുടുംബസദസ്സുകളുടെ പ്രിയംനേടി. കെ.എസ്‌.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക്. വഴിത്തിരിവായത് പുതിയ യുവനേതാക്കളെ കണ്ടെത്താൻ 2011ൽ രാഹുൽ ഗാന്ധി സംഘടിപ്പിച്ച ടാലൻറ് ഹണ്ടിലെ മികച്ച പ്രകടനമാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പൂവാട്ടുപറമ്പ് ഡിവിഷനിൽ കന്നിഅങ്കത്തിന് അവസരമൊരുങ്ങിയതും ഉന്നതവിജയത്തിലൂടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പദവിയിലെത്തിയതും ഇതി​െൻറ തുടർച്ചയാണ്. കൂലിപ്പണിക്കാരനായ കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പാലാട്ടുമീത്തൽ ഹരിദാസി​െൻറ മകളായ രമ്യയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചത് രണ്ടു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായ മാതാവ് മാവൂർ തീർഥക്കുന്ന് രാധ ഹരിദാസാണ്. കുറ്റിക്കാട്ടൂർ, മാവൂർ ജി.എച്ച്.എസ്.എസുകളിലായിരുന്നു സ്കൂൾ പഠനം. കെ.എസ്.യു പെരുവയൽ മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പാർലമ​െൻറ് മണ്ഡലം ജനറൽ സെക്രട്ടറി, സംസ്കാര സാഹിതി വൈസ് ചെയർമാൻ, കെ.പി.സി.സിയുടെ ജവഹർ ബാലജനവേദി ജില്ല കോഒാഡിനേറ്റർ, മദ്യനിരോധന സമിതി ജില്ല സെക്രട്ടറി, ഗാന്ധി യുവമണ്ഡലം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007ൽ കോഴിക്കോട് ജില്ലയിലെ മികച്ച പൊതുപ്രവർത്തകക്കുള്ള നെഹ്റു യുവകേന്ദ്ര അവാർഡ് നേടി. 2012ൽ ജപ്പാനിൽ നടന്ന യുവജന സമ്മേളനത്തിൽ പത്തംഗ ഇന്ത്യൻ സംഘത്തിലെ ദക്ഷിണേന്ത്യൻ പ്രതിനിധിയായി. ഗുജറാത്തിലെ ഗാന്ധിപീസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് എട്ടു വർഷം നിലമ്പൂർ നഗരസഭ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. നല്ലൊരു ഗായികകൂടിയായ രമ്യ സ്കൂൾ കലോത്സവങ്ങളിൽ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഗാന്ധിയൻ സംഘടനയായ ഏകതപരിഷത്, സർവോദയ മണ്ഡലം, മിത്ര മണ്ഡലം, കാൻഫെഡ്, കേരള ഗ്രാമനിർമാണ സമിതി, സവാർഡ് തുടങ്ങിയ സംഘടനകളിലും മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലി​െൻറ നേതൃത്വത്തിൽ രാജ്യത്തി​െൻറ വിവിധഭാഗങ്ങളിൽ സമരങ്ങളിൽ അണിചേർന്നു. അഹാഡ്സി​െൻറ ആഭിമുഖ്യത്തിൽ അട്ടപ്പാടിയിൽ സമ്പൂർണ ഊര് വികസന പദ്ധതിയിലും പ്രവർത്തിച്ചു. ആഴ്ചകൾക്കുമുമ്പാണ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോഒാഡിനേറ്റർമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടത്. അവിവാഹിതയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.