രാമനാട്ടുകര: മോഷ്ടിച്ച ബൈക്കിൽ കറങ്ങുന്നതിനിടെ യുവാവ് പൊലീസ് പിടിയിലായി. ഫറോക്ക് ചെനക്കല്‍ സുധീഷ് കുമാർ എന്ന മണ്ണെണ്ണ സുധീഷിനെ (39) നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് മൂന്നരക്ക് രാമനാട്ടുകര എല്‍.ഐ.സി. ഓഫിസിനു മുന്‍വശത്തുവെച്ചാണ് സംഭവം. വാഹനപരിശോധനക്കിടെ അമിത വേഗത്തിലെത്തിയ ബൈക്കിന് പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടർന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തിയപ്പോഴാണ് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ മണ്ണെണ്ണ സുധീഷാണെന്നും വാഹനത്തിെൻറ നമ്പര്‍ വ്യാജമാണെന്നും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിെൻറ നേതൃത്വത്തിൽ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് കഴിഞ്ഞ 13ന് ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുസമീപത്തുവെച്ച് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. ഫറോക്ക് സ്‌റ്റേഷന്‍ അഡീഷനല്‍ എസ്.ഐമാരായ എം.സി. ഹരീഷ്, രാംകുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.