മാവൂർ: ഗ്രാമപഞ്ചായത്തിൽ 2018 ഏപ്രിൽ മുതൽ നവംബർ വരെയുള്ള െതാഴിൽരഹിത േവതനം മാർച്ച് 19, 20 ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ ഗ്രാമപഞ്ചായത്ത് ഒാഫിസിൽ വിതരണം െചയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. പാട്ട് -താലപ്പൊലി ഉത്സവത്തിന് തുടക്കം മാവൂർ: കണ്ണിപറമ്പ് ചിറക്കൽതാഴം കിഴക്കുംകരക്കാവ് പാട്ട് -താലപ്പൊലി ഉത്സവം തുടങ്ങി. ആദ്യ ചടങ്ങായ കൂടുവെക്കൽ ക്ഷേത്രത്തിൽ നടന്നു. ആചാരപ്രകാരം അവകാശികളായ കണ്ണിപറമ്പ് ദേശക്കാർ നെല്ല് നിറച്ച കൂടുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തുന്ന ചടങ്ങാണിത്. ഈ കൂടുകളിൽ കൊണ്ടുവരുന്ന നെല്ലാണ് കാവിെൻറ നിവേദ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഏഴു ദിവസങ്ങളിലായി നടക്കുന്ന ഉത്സവം 22ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.