മന്തുരോഗ ഭീഷണി; ഇതര സംസ്ഥാന തൊഴിലാളികളിൽ പരിേശാധന തുടങ്ങി

മാവൂർ: ഇതര സംസ്ഥാന തൊഴിലാളികളിൽ മന്തുരോഗം വ്യാപകമാകുന്നെന്ന റിപ്പോർട്ടിനെ തുടർന്ന് മാവൂരിലും സമീപ പ്രദേശ ങ്ങളിലും താമസിക്കുന്നവരിൽ പരിശോധന തുടങ്ങി. സംസ്ഥാനത്തി​െൻറ പലഭാഗങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളിൽ നടത്തിയ പരിശോധനയിൽ മന്തുരോഗ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതി​െൻറ ഭാഗമായാണ് ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് പരിശോധിക്കുന്നത്. കഴിഞ്ഞദിവസം മാവൂർ ടൗൺ പരിസരത്തെ 40 ഇതര സംസ്ഥാന തൊഴിലാളികളിൽ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച ചെറൂപ്പയിലും പരിസരത്തുമുള്ളവർക്കാണ് പരിശോധന സംഘടിപ്പിച്ചത്. 55 പേരെ പരിശോധിക്കുകയും രക്തസാമ്പിളെടുക്കുകയും ചെയ്തിട്ടുണ്ട്. പരിേശാധനക്കെത്തുന്നവരുെട വിശദ വിലാസവും വിവരങ്ങളും ശേഖരിക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ പരിേശാധനാ ഫലം ലഭ്യമാക്കും. രോഗലക്ഷണമുള്ളവരെ അടിയന്തര ചികിത്സക്ക് വിധേയമാക്കാനാണ് നിർദേശം. മാവൂരി​െൻറ വിവിധ ഭാഗങ്ങളിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ മാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ കോളറ കണ്ടെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ശുചിത്വം കുറഞ്ഞതുമായ സ്ഥലങ്ങളിലാണ് മിക്ക തൊഴിലാളികളും താമസിക്കുന്നത്. നിശ്ചിത സൗകര്യമില്ലാത്ത ഇടങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. രാത്രി സമയത്ത് തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും പരിസരത്തെ സൗകര്യമുള്ള സ്ഥലത്തുമാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച ചെറൂപ്പയിൽ നടന്ന ക്യാമ്പിൽ ഡോ. അഷ്ന തൊഴിലാളികളെ പരിശോധിച്ചു. ഗ്രാമപഞ്ചായത്ത് അംഗം യു.എ. ഗഫൂർ, ജെ.എച്ച്.െഎമാരായ പ്രവീൺകുമാർ, ലിജിൻ, താജുദ്ദീൻ, ഫാത്തിമ, ആശ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.