കൊടിയത്തൂർ: മലയോര ഗ്രാമങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു. നഗരങ്ങളില്‍ പ്രവര്‍ത്തനം സുഗമമല്ലാതായതോടെയാണ ് ലഹരി സംഘങ്ങള്‍ ഗ്രാമങ്ങളിൽ പ്രവർത്തനം ആരംഭിച്ചത്. മയക്കുമരുന്ന് മാഫിയയുടേയും മലബാറിലെ പ്രധാന കേന്ദ്രമായിരിക്കുകയാണ് കൊടിയത്തൂർ. സമീപവാസികളായ യുവാക്കളാണ് ഉപഭോക്താക്കളധികവും. പകൽ സമയങ്ങളിൽ പോലും ആവശ്യക്കാരെ മൊബൈലിലൂടെ വിളിച്ചുവരുത്തി ലഹരി വിൽപന നടത്താൻ സംഘം പ്രവർത്തിക്കുന്നു. കൊടിയത്തൂർ കേന്ദ്രീകരിച്ച് ലഹരി വിപണനത്തില്‍ സജീവമാവുന്നത് ആവശ്യക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന കണക്കിലെടുത്താണ്. കഞ്ചാവിന് അടിമപ്പെടുന്നവര്‍ പിന്നീട് വീര്യം കൂടിയ ലഹരിവസ്തുക്കള്‍ തേടുന്നതാണ് പ്രധാന വെല്ലുവിളി. ഇത്തരത്തിലുള്ള ശരീരത്തില്‍ കുത്തിവെക്കുന്ന ലഹരിപദാര്‍ഥങ്ങളുടെ വ്യാപനവും ഇവിടെ നിര്‍ലോഭം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുവാവ് മരിച്ചതിൽ ലഹരി മാഫിയക്ക് പങ്കുള്ളതായി സംശയിക്കുന്നു. മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുന്നു. യുവാവിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ യഥാർഥ വസ്തുത പുറത്തുവരുകയുള്ളൂ. കോട്ടമുഴി, കൊടിയത്തൂർ പാടം, തെയ്യത്തുംകടവ്, തടായി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മാഫിയ പ്രവർത്തിക്കുന്നത്. ചെറുകിട കച്ചവടക്കാരും വിദ്യാർഥികളടക്കമുള്ളവരും സാധനം വാങ്ങാനെത്തുന്നത് ഇവിടേക്കാണ്. ഇതര സംസ്ഥാന തൊഴിലാളികളടക്കം ഈ ലോബിക്കു പിന്നിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. കഞ്ചാവിന് പുറമെ മറ്റു മയക്കുമരുന്നുകളും ഇവിടെ വിൽപനയുെണ്ടന്നാണറിവ്. പിടിക്കപ്പെടാതിരിക്കാനായി നിരവധി സ്ഥലങ്ങളിലായി സൂക്ഷിച്ചുവെച്ചാണ് വിൽപന. അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.