പെരുമണ്ണയിൽ മദ്യം പിടികൂടി

പന്തീരാങ്കാവ്: വീട്ടിൽ മദ്യം വിൽക്കുന്നതിനിടെ പെരുമണ്ണ വെള്ളായിക്കോട് ഇട്ട്യേലികുന്നുമ്മൽ ധനേഷൻ (52) പൊലീസ് പിടിയിലായി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് പന്തീരാങ്കാവ് എസ്.ഐ എ.വി. ജയപ്രകാശി​െൻറ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. അഞ്ചര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം ഇയാളിൽനിന്ന് പിടികൂടിയിട്ടുണ്ട്. കീഴ്പാടം ഭാഗത്ത് മദ്യവിൽപനയുള്ളതായി വ്യാപക പരാതിയുയർന്നിരുന്നു. മദ്യപശല്യം മൂലം രാത്രി വെള്ളായിക്കോട് -കീഴ്പാടം റോഡിലൂടെ യാത്ര ചെയ്യാനാവാത്ത സാഹചര്യമുണ്ട്. സിവിൽ പൊലീസ് ഓഫിസർമാരായ സഫീൻ, സൽമാൻ, ഷൈജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.