ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെൻററിെൻറ 27ാം വാർഷിക പതിനൊന്നാം സനദ്ദാന സമ്മേളനത്തിെൻറ ഭാഗമായി പ്രസിദ്ധീകരിച്ച സമ്മേളന സുവനീർ 'ഖുതുബുൽ വുജൂദി'െൻറ പ്രകാശനം പി.എസ്.കെ. മൊയ്തു ബാഖവി മാടവന, എൻ.സി. മഹ്മൂദ് ഹാജിക്ക് കോപ്പി നൽകി നിർവഹിച്ചു. ഇമാം ഗസ്സാലിയുടെ ജീവിതമാണ് സുവനീറിലെ ഉള്ളടക്കം. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സമ്മേളനം ഏഴിനു സമാപിക്കും. ചടങ്ങിൽ കോടമ്പുഴ ബാവ മുസ്ലിയാർ, മുഹമ്മദ് ബാഖവി ചേലമ്പ്ര, ചെറുമറ്റം മുഹമ്മദ് മുസ്ലിയാർ, കൽത്തറ അബ്ദുൽ ഖാദിർ ദാരിമി, ആബിദ് അഹ്സനി വലിയോറ, അബ്ദുൽ കരീം ശാമിൽ ഇർഫാനി കോടമ്പുഴ, സൈനുദ്ദീൻ ശാമിൽ ഇർഫാനി, കോയ ഹാജി പരുത്തിപ്പാറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.