കാറുകൾ കൂട്ടിയിടിച്ച് ആറുപേർക്ക്​ പരിക്ക്​

നന്മണ്ട: കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 മണിയോടടുത്ത് നഞ്ഞുണ്ടേശ്വര ക്ഷേ ത്രത്തിന് മുന്നിൽവെച്ചാണ് അപകടം. പനായിയിൽനിന്നും കരിപ്പൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്ന കുന്നോത്ത് അജിത് കുമാർ, ഭാര്യ നിഷ, മകൾ വരദ, ഡ്രൈവർ മിഥുൻ എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എകരൂൽ സ്വദേശികളായ കുറിയനത്ത് വിനീത് (33), അർച്ചന (29) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ശബ്ദം കേട്ട നാട്ടുകാർ ഓടിയെത്തി ഇരു കാറുകളിലുമുണ്ടായിരുന്നവരെ മറ്റു വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും, സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. രണ്ടു കാറി​െൻറയും മുൻഭാഗം തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.