യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺ​െവൻഷൻ

കൊടുവള്ളി: വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളുടെ നിലനിൽപിനായുള്ള പോരാട്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈ സ് പ്രസിഡൻറ് സി. മോയിൻകുട്ടി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവ​െൻറ കൊടുവള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കുത്തകകൾക്ക് വിറ്റും കോടികളുടെ അഴിമതി നടത്തിയും ഭരണഘടന സ്ഥാപനങ്ങളെ ഇല്ലാതാക്കിയുമുള്ള ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നവർ മുന്നിട്ടിറങ്ങണമെന്നും മോയിൻകുട്ടി പറഞ്ഞു. പി.പി. കുഞ്ഞായിൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, മുൻ എം.എൽ.എ വി.എം. ഉമ്മർ, മുസ്ലിംലീഗ് ജില്ല സെക്രട്ടറി എം.എ. റസാഖ്, ടി.എം. ജോസഫ് തോണിപ്പാറ, അഡ്വ. നിയാസ്, എൻ. സുബ്രഹ്മണ്യൻ, ചോലക്കര മുഹമ്മദ്, അഭിജിത്ത്, പി.കെ. സുലൈമാൻ, സി.ടി. ഭരതൻ, എം.എം. വിജയകുമാർ, വേളാട്ട് അഹമ്മദ് എന്നിവർ സംസാരിച്ചു. ടി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകർ പ്രകടനവും നടത്തി. വി.എം. ഉമ്മർ (ചെയർ.), സി.ടി. ഭരതൻ (കൺ.), പി.സി. ഹബീബ് തമ്പി (ട്രഷ.) എന്നിവർ ഭാരവാഹികളായി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.