കൊയ്ത്തുത്സവം

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൽ അഫിലിയേഷൻ ചെയ്തു പ്രവർത്തിക്കുന്ന ഗ്രീഷ്മം സംഘ കൃഷി ഗ്രൂപ് അംഗങ്ങൾ നടത്തി. തെയ്യപ്പാറക്ക് സമീപം പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ വയലിലാണ് ഇത്തവണ ഇവർ നെൽകൃഷി ഇറക്കിയത്. ഉമ ഇനത്തിൽപെട്ട വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. കൊയ്ത്തുത്സവത്തിന് കൃഷി അസിസ്റ്റൻറ് എം. റെനീഷ്, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ ഷീബ സജി, എ.ഡി.എസ് സെക്രട്ടറി ശ്രീജ സന്തോഷ്, പുഷ്പ വിശ്വൻ, ഷിജി വർഗീസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.