മുക്കം: പരീക്ഷ വകവെക്കാതെ ദുരന്തമുഖത്ത് ഒറ്റക്ക് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഒ. അജ്മൽ മുഹമ്മദിനെയും മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന ഇന്ത്യൻ മാസ്റ്റേഴ്സ് മീറ്റിൽ പോൾവാൾട്ടിൽ സ്വർണവും ഹാമർ ത്രോയിൽ വെങ്കലവും തായ്ലൻഡിലെ ലോക മീറ്റിൽ പങ്കെടുക്കാൻ യോഗ്യതയും നേടിയ എം.കെ. ബാബു മാസ്റ്ററെയും 'തവാഖി'െൻറ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡൻറ് ഒ. ഇമ്പിച്ചിക്കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുക്കം മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറി വി.ഇ. മോയിമോൻ ഹാജി ഉദ്‌ഘാടനം ചെയ്തു. തവാഖ് ജനറൽ സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ പി.പി. ശിഹാബുദ്ദീൻ, തവാഖ് വൈസ് പ്രസിഡൻറ് എം.പി. ജാഫർ മാസ്റ്റർ, ട്രഷറർ വി.എൻ. ഇഖ്ബാൽ, സെക്രട്ടറി പി.കെ. ഷംസുദ്ദീൻ, പ്രഫ. വി.എം. ഉസ്സൻകുട്ടി, എ.ടി. ആലിബാപ്പു, എം.കെ. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.