മുക്കം: പദ്ധതിവിഹിതങ്ങളിൽ 85.97 ശതമാനം പണം ചിലവഴിച്ച് സംസ്ഥാനെത്ത 87 നഗരസഭകളിൽ മുക്കം നഗരസഭ ഒന്നാമത്. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭ 84.89 ശതമാനത്തിലൂടെ രണ്ടാംസ്ഥാനവും നേടി. കാസർകോട് ജില്ലയിലെ കാസർകോട് നഗരസഭയാണ് ഏറ്റവും പിന്നിൽ. 11.67 കോടി രൂപ അനുവദിച്ചെങ്കിലും 4.44 കോടി രൂപ മാത്രം െചലവഴിച്ച് 38.05 ശതമാനവുമായാണ് കാസർകോട് പിന്നിലുള്ളത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. മുക്കം നഗരസഭ സാധാരണ വിഭാഗം, കേന്ദ്രവിഹിതം, പട്ടികജാതി വിഭാഗം, പട്ടികവർഗം എന്നീ നാല് വിഭാഗങ്ങളിലായി 4.99 കോടി രൂപയാണ് പദ്ധതി നടപ്പാക്കുന്നതിന് അനുവദിച്ചിരുന്നത്. ഇതിൽ 3.90 കോടി രൂപ െചലവഴിച്ചു. ആന്തൂർ നഗരസഭക്ക് അനുവദിച്ച 6.9 കോടിയിൽ 5.17 കോടി െചലവഴിച്ചു. മുക്കം നഗരസഭ സാധാരണ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും അനുവദിച്ചിട്ടുള്ള പണത്തിൽനിന്ന് 90 ശതമാനം െചലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ പദ്ധതിപണം െചലവഴിക്കലിൽ മുക്കം നഗരസഭക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. സംസ്ഥാനതലത്തിൽ പന്ത്രണ്ടാം സ്ഥാനത്തുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.