പേരാമ്പ്ര: വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജൻ ശനിയാഴ്ച പേരാമ്പ്ര മണ്ഡലത്തിൽ പര്യടനം നടത്തും. രാവ ിലെ 8.15ന് തുറയൂരിൽ നിന്ന് പര്യടനം ആരംഭിക്കും. 9.15ന് മേപ്പയൂർ, 10.15ന് കീഴരിയൂർ, 11.15ന് അരിക്കുളംപറമ്പത്ത്,11.45ന് എരവട്ടൂർ, 2.30ന് ചെറുവണ്ണൂർ, 3.15ന് നൊച്ചാട്, 4.15ന് കൂത്താളി, 5.15ന് പേരാമ്പ്ര ഈസ്റ്റ്, 5.45ന് ചക്കിട്ടപാറ, 7.15ന് മുതുകാട്, 8ന് ചങ്ങരോത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തുമെന്ന് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പേരാമ്പ്രയിൽ പ്രചാരണത്തിൽ ഇടത് മേൽക്കൈ; സ്ഥാനാർഥിയെ കാത്ത് യു.ഡി.എഫ് പേരാമ്പ്ര: വടകര ലോക്സഭ മണ്ഡലത്തിലുൾപ്പെടുന്ന പേരാമ്പ്ര നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ച് ഇടതു മുന്നണി പ്രചാരണം ശക്തമാക്കി. ശനിയാഴ്ച സ്ഥാനാർഥി പി. ജയരാജൻ പേരാമ്പ്രയിൽ പ്രചാരണത്തിനെത്തുന്നുണ്ട്. എൽ.ജെ.ഡിക്ക് സീറ്റ് കൊടുക്കാത്തതിനെ തുടർന്ന് സ്വന്തം സ്ഥാനാർഥിയെ നിർത്തണമെന്ന് പാർട്ടി മണ്ഡലം കമ്മിറ്റി ചേർന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവരുടെ പിണക്കം തീർത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചു. സി.പി.എം താഴെ തട്ടിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു. ഒരു ബ്രാഞ്ച് മെംബർക്ക് 10 വീടുകളുടെ ചുമതല നൽകിയാണ് പ്രവർത്തനം. പേരാമ്പ്ര, നൊച്ചാട്, ചക്കിട്ടപാറ, കൂത്താളി, ചെറുവണ്ണൂർ, അരിക്കുളം, ചങ്ങരോത്ത്, തുറയൂർ, കീഴരിയൂർ, മേപ്പയൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് പേരാമ്പ്ര മണ്ഡലം. ഇതിൽ തുറയൂരും ചങ്ങരോത്തും മാത്രമാണ് യു.ഡി.എഫ് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി ടി.പി. രാമകൃഷ്ണന് 4101 വോട്ടിെൻറ ഭൂരിപക്ഷമാണ് ഈ മണ്ഡലത്തിൽനിന്നും ലഭിച്ചത്. പി. ജയരാജന് പേരാമ്പ്രയിൽ 20,000 ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. സിറ്റിങ് എം.പി മുല്ലപ്പള്ളി രാമചന്ദ്രെൻറ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിൽ തുടരുന്നതു കൊണ്ട് യു.ഡി.എഫ് ക്യാമ്പ് ഉണർന്നിട്ടില്ല. ശനിയാഴ്ച യു.ഡി.എഫ് സ്ഥാനാർഥി ആരെന്ന് ഉറപ്പിക്കാം. ഇതോടെ, പ്രചാരണരംഗത്ത് കുതിക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. മുല്ലപ്പള്ളി തന്നെ ഒരിക്കൽകൂടി അംഗത്തിനിറങ്ങണമെന്നാണ് പേരാമ്പ്രയിലെ കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം. അല്ലെങ്കിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ധീഖിനെയാണ് അവർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.