ഫറോക്ക്: ഫറോക്ക് ടൗണിൽ പ്രവർത്തിക്കുന്ന ബാങ്കിൽനിന്ന് ഉച്ചത്തിൽ സൈറൺ മുഴങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാ ക്കി. ഫറോക്ക് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫറോക്ക് കോഒാപറേറ്റിവ് അർബൻ ബാങ്കിലെ മെയിൻ ബ്രാഞ്ചിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് ഉച്ചത്തിൽ സൈറൺ മുഴങ്ങിയത്. ബാങ്കിലെ ലോക്കറിലും മറ്റു പ്രധാന ഭാഗങ്ങളിലും സുരക്ഷ ഒരുക്കുന്നതിനാണ് സൈറൺ സംവിധാനങ്ങൾ ഘടിപ്പിക്കുന്നത്. ബാങ്കിൽ മോഷണശ്രമം നടന്നാൽ മാത്രം ശബ്ദിക്കുന്ന സൈറൺ മുഴങ്ങിയതാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ സ്ഥലത്തെത്തി ബാങ്കിലെ ലോക്കറിലും മറ്റ് പ്രധാന ഭാഗങ്ങളിലും സൂക്ഷ്മപരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. റോഡിലൂടെ കണ്ടെയ്നർ ലോറി പോലുള്ള ചരക്കു വാഹനങ്ങൾ കടന്നുപോകുമ്പോൾ ഭൂമിയിലനുഭവപ്പെടുന്ന കുലുക്കമായിരിക്കാം സൈറൺ മുഴങ്ങാൻ കാരണമായതെന്ന നിഗമനത്തിലാണ് ബാങ്ക് അധികൃതർ. അനുശോചിച്ചു രാമനാട്ടുകര: രാമനാട്ടുകര വായനശാല വനിതാവേദി അംഗവും പരിഹാരപുരം ക്ഷേത്രത്തിനു സമീപം അരീക്കാട്ട് ജയകൃഷ്ണെൻറ ഭാര്യയുമായ രാധാമണിയുടെ നിര്യാണത്തിൽ വനിതാവേദി അനുശോചിച്ചു. വായനശാലയിൽ ചേർന്ന യോഗത്തിൽ വനിതാവേദി കൺവീനർ പി.എസ്. സ്മിജ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി.പി. കൃഷ്ണൻ, പ്രസിഡൻറ് മായാദാസൻ, വനിതാവേദി ചെയർപേഴ്സൻ ലക്ഷ്മി മേനോൻ, മീന യു. മേനോൻ എന്നിവർ സംസാരിച്ചു. ഡി. സത്യവതി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.