സർവകലാശാല സ്​റ്റാറ്റ്യൂട്ടറി​ തസ്​തിക: ജുഡീഷ്യൽ അന്വേഷണം വേണം -കെ.എസ്​.യു

കോഴിക്കോട്: കാലിക്കറ്റ് അടക്കം സർവകലാശാലകളിൽ സ്റ്റാറ്റ്യൂട്ടറി തസ്തികകൾ അട്ടിമറിച്ച് താൽക്കാലിക നിയമനം ന ടത്തുന്നത് രാഷ്ട്രീയ ലാഭത്തിനാണെന്നും ഇക്കാര്യത്തിൽ സർക്കാർ ജുഡീഷ്യൽ അേന്വഷണം നടത്തണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് െക.എം. അഭിജിത്ത്. കൺട്രോളർ, ഫിനാൻസ് ഒാഫിസർ, രജിസ്ട്രാർ തുടങ്ങിയ തസ്തികകളിൽ നിലവിലുള്ളവരെ ഒാർഡിനൻസിലൂടെ മാറ്റിയത് സർവകലാശാലകളുടെ പ്രവർത്തനത്തെ ബാധിക്കും. യൂനിവേഴ്സിറ്റിയുടെ കമ്പ്യൂട്ടർവത്കരിച്ച ഫയലുകളിൽനിന്ന് രജസ്ട്രാർപോലും കാണാത്ത ഉത്തരവാണ് ഇടത് അനുഭാവികൾ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്യുന്നത്. കായണ്ണയിൽ എസ്.എസ്.എൽ.സി ഉത്തരക്കടലാസ് റോഡിൽനിന്ന് കിട്ടിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം വേണം. ജീവനക്കാരനെതിരെ മാത്രമുള്ള അന്വേഷണത്തിൽ ഒതുക്കുന്നത് ശരിയല്ല. നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമുണ്ടാകും. വടകരയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ എൽ.ഡി.എഫ് പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും അവിടെ കോൺഗ്രസ് സ്ഥാനാർഥിതന്നെ മത്സരിക്കുമെന്നും അഭിജിത്ത് പറഞ്ഞു. ആക്രമണകാരിളെ സ്ഥാനാർഥിയാക്കുന്നത് ജനങ്ങൾക്ക് നൽകുന്ന തെറ്റായ സന്ദേശമാണ്. ആരെയും പേടിപ്പിച്ചുനിർത്താനാവുന്ന കാലമൊക്കെ കഴിഞ്ഞു-വാർത്തസമ്മേളനത്തിൽ അഭിജിത്ത് പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.