വ്യാപാരി വ്യവസായി സമിതി മേഖല സമ്മേളനം

ഓമശ്ശേരി: വ്യാപാരി വ്യവസായി സമിതി മേഖല സമ്മേളനം സംസ്ഥാന സമിതി അംഗം വി.കെ. തുളസിദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസി ഡൻറ് കെ.ടി. ഹംസ അധ്യക്ഷത വഹിച്ചു. സി.കെ. വിജയൻ, പി.ബി. ശ്രീഷൈൻ, ടി. മരക്കാർ, കെ.എം. റഫീക്ക്, ടി.എ. അശോക്, കെ.ടി. ബെന്നി എന്നിവർ സംസാരിച്ചു. വാടക കുടിയാൻ നിയമം നടപ്പാക്കുക, വ്യാപാരി ക്ഷേമനിധി ബോർഡി​െൻറ സബ് ഓഫിസ് കോഴിക്കോട്ട് സ്ഥാപിക്കുക, ലൈസൻസ് -തൊഴിൽ നികുതികൾ കുറവ് വരുത്തുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. ഭാരവാഹികൾ: കെ.ടി. ഹംസ (പ്രസി), പി.ബി. ശ്രീഷൈൻ (സെക്ര), ഒ.കെ. നാരായണൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.