മുക്കം: കൈനിറയെ സമ്മാനപ്പൊതികളുമായി ഭിന്നശേഷിക്കാരനായ യദുവിെൻറ വീട്ടിൽ കാരശ്ശേരി സ്കൂളിലെ ചങ്ങാതിക്കൂട് ടമെത്തി. പാട്ട് കേൾക്കാനിഷ്ടപ്പെടുന്ന യദുവിനു ചുറ്റും പാട്ടും നൃത്തവുമായി കൂട്ടുകാർ ഒത്തുകൂടി. കുന്ദമംഗലം ബി.ആർ.സി നടപ്പാക്കുന്ന 'ചങ്ങാതിക്കൂട്ടം' പരിപാടിയിലൂടെ യദു കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ.യു.പി സ്കൂളിലെ ഒന്നാംതരം വിദ്യാർഥിയായി. പ്രവേശന ഫോറം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഏറ്റുവാങ്ങി. യദുകൃഷ്ണക്ക് വേണ്ട പഠനസൗകര്യങ്ങൾ ഇനി വീട്ടിലൊരുക്കും. പാട്ട് കേൾക്കാനുള്ള അവെൻറ താൽപര്യം മനസ്സിലാക്കി ബി.പി.ഒ ശിവദാസ് റേഡിയോ നൽകി. കാരശ്ശേരി പഞ്ചായത്തിലെ നാഗേരിക്കുന്ന് രജീഷ്-ബീന ദമ്പതികളുടെ മകൻ ഏഴു വയസ്സുകാരൻ യദുകൃഷ്ണക്ക് സംസാരിക്കാനും തലയുയർത്തിപ്പിടിക്കാനും കഴിയില്ല. ഹെഡ്മാസ്റ്റർ പി.ഡി. ടോമി, ബി.ആർ.സി ട്രെയിനർ സുഭാഷ് പൂനത്ത്, കോഓഡിനേറ്റർമാരായ ഷിജി, അബ്ദുറഹ്മാൻ, ശശികുമാർ, പി.ടി.എ പ്രസിഡൻറ് ടി. മധുസൂദനൻ, എം.പി.ടി.എ പ്രതിനിധികളായ ഇ. മുബീന, ഹസീന, ആരിഫ സത്താർ, സബിത, അധ്യാപകരായ വി.എസ്. മോഹനൻ, സി.കെ. സിദ്ദീഖ്, കെ. അബ്ദുറസാഖ്, ആത്മജിത, ഖദീജ നസിയ, മുഹമ്മദ് താഹ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.