വിദ്യാർഥിയുടെ ഷോക്കേറ്റ് മരണം: വൈദ്യുതി ഓഫിസിൽ പ്രതിഷേധം

* അധികൃതരുടെ അനാസ്ഥയെന്ന് തിരുവമ്പാടി: പുന്നക്കൽ ഉറുമിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചത് കെ.എസ്.ഇ.ബി അധികൃതരുട െ അനാസ്ഥ കാരണമാണെന്ന് ആരോപണം. രണ്ടാഴ്ചയായി നിലത്ത് വീണുകിടക്കുന്ന വൈദ്യുതി ലൈനിൽ നിന്നാണ് ഷോൺ ജോണിന് ഷോക്കേറ്റതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നാട്ടുകാരുടെ പരാതിയെ തുടർന്ന് വീണുകിടന്ന ലൈനിലേക്കുള്ള വൈദ്യുതിബന്ധം അധികൃതർ വിച്ഛേദിച്ചിരുന്നു. എന്നാൽ, പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചതാണ് അപകടകാരണമായതത്രെ. സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. അപകടത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ബാബു പൈക്കാട്ടിൽ, ബോസ് ജേക്കബ്, ടി.ജെ. കുര്യാച്ചൻ, മുഹമ്മദ് വട്ടപറമ്പൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അതേസമയം, തങ്ങൾക്ക് വീഴ്ച സംഭവിച്ചില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. ലൈനിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നുവെന്നും അനുമതിയില്ലാതെ ആരോ പുനഃസ്ഥാപിച്ചതാണെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.