മോദി ഭരണം സമസ്ത മേഖലകളെയും തകർത്തു -എളമരം കരീം

ഫറോക്ക്: നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തി​െൻറ സമസ്ത മേഖലയെയും തകർത്തെറിഞ്ഞതായി എളമരം കരീം എം.പി. ഇടതുമുന്നണി ബേപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ചില വിഭാഗങ്ങളെ ലക്ഷ്യംവെച്ച് കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ സംസാരിക്കാൻ കോൺഗ്രസ് എം.പിയായ എം.കെ. രാഘവന് കഴിഞ്ഞിട്ടില്ല. വെറും വാഗ്ദാനം മാത്രമാണ് എം.പിയുടെ സമ്പത്തെന്നും എളമരം കരീം പരിഹസിച്ചു. എസ്.ഡി.പി.ഐയുമായി ചർച്ചക്കല്ലെങ്കിൽ കൊേണ്ടാട്ടി ഹോട്ടലിൽ ലീഗ് നേതാക്കൾ എത്തിയതെന്തിനാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാഭിലാഷത്തിനൊപ്പമാവാൻ എ. പ്രദീപ് കുമാറി​െൻറ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ഷൺമുഖൻ പിലാക്കാട്ട് അധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, പി.സി. രാജൻ, കൺവീനർ വാളക്കട ബാലകൃഷ്ണൻ, പി. സുരേഷ് ബാബു, വിനോദ് പറന്നാട്ടിൽ, അഡ്വ. രഞ്ജിത്ത്, കെ.ടി.എ. മജീദ്, സി.പി. ഹമീദ്, ബഷീർ അഹമ്മദ്, ബഷീർ കുണ്ടായിത്തോട്, ബാബുരാജ് നരിക്കുനി, വീരാൻകുട്ടി, ബാവ, പി. സുരേഷ് ബാബു, അഡ്വ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.