ലഹരിവിരുദ്ധ ബോധവത്​കരണം

പന്തീരാങ്കാവ്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തി​െൻറയും ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ ഒടുമ്പ്ര ആരോഗ്യ ഉപകേന്ദ്രത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗംമൂലമുണ്ടാവുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങളെ ചിത്രീകരിക്കുന്ന പോസ്റ്റർ പ്രദർശനവും നടത്തി. അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. സജിത ബീഗം അധ്യക്ഷത വഹിച്ചു. ജില്ല മ​െൻറൽ ഹെൽത്ത് പ്രോഗ്രാം ഓഫിസർ പി. സുരഭി ക്ലാസെടുത്തു. ജില്ല ടെക്നിക്കൽ അസിസ്റ്റൻറ് നാരായണൻ ചെറള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി. അലി, ടി.കെ. മല്ലിക, എ.കെ. അജയ്കുമാർ എന്നിവർ സംസാരിച്ചു. FRI Lahari PK V കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തി​െൻറയും ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ ഒടുമ്പ്ര ആരോഗ്യ ഉപകേന്ദ്രത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ ബോധവത്കരണം അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.