അറത്തിൽ പറമ്പ്​ സ്​കൂൾ വാർഷികാഘോഷം

പെരുമണ്ണ: അറത്തിൽ പറമ്പ് എ.എം.എൽ.പി സ്കൂളി​െൻറ 86ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.ടി. മനോജ് അധ്യക്ഷത വഹിച്ചു. വാർഷികാഘോഷത്തി​െൻറ ഭാഗമായി നടത്തിയ കലാകായിക മത്സര വിജയികൾക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവർക്കുള്ള എൻഡോവ്മ​െൻറുകളുടെ വിതരണം പെരുമണ്ണ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ശോഭനകുമാരി നിർവഹിച്ചു. വാർഡ് മെംബർമാരായ മുതുവന നളിനി, ബീന കോട്ടായി, പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് ദിനേശ് പെരുമണ്ണ, ഇ.എൻ. സുമംഗല, എം.പി.ടി.എ പ്രസിഡൻറ് കെ.പി. ബീന, സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. ഷീജ, പി.ടി.എ ട്രഷറർ ഐ. സൽമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.