കോഴിക്കോട് മോചനയാത്രക്ക് സ്വീകരണം നൽകി

ബാലുശ്ശേരി: പാഴായിപ്പോകുന്ന 10 വർഷങ്ങൾ എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ നയിക്കുന്ന കോഴിക്കോട് മോചനയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ചൊവ്വാഴ്ച മുണ്ടോത്ത്, കന്നൂര്, കൂമുള്ളി, അത്തോളി, കോക്കല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകീട്ട് ബാലുശ്ശേരി ടൗണിൽ സമാപിച്ചു. ബുധനാഴ്ച പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളിൽ നടക്കുന്ന പര്യടനത്തോടെ മോചനയാത്ര സമാപിക്കും. പി. സുധാകരൻ, ടി.എം. ശശി, എൻ. നാരായണൻ കിടാവ്, വി.എം. കുട്ടികൃഷ്ണൻ, പി.പി. രവീന്ദ്രനാഥ്‌ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.