ന്യൂനപക്ഷത്തെ വേട്ടയാടിയ മോദി സർക്കാറിനെ താഴെയിറക്കണം

നാദാപുരം: സി.പി.എം കേരളത്തിൽ ആർ.എസ്.എസി​െൻറ ബി ടീമായി പ്രവർത്തിക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സർക്കാറിനെ പുറത്താക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി പറഞ്ഞു. 'തകർക്കരുത് മതേതരത്വവും മാനവികതയും' എന്ന പ്രമേയത്തിൽ നാദാപുരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. സമീർ അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി എം.എൽ.എ, അഹമദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, എൻ.കെ. മൂസ, ബംഗ്ലത്ത് മുഹമ്മദ്, വി.വി. മുഹമ്മദലി, കെ.കെ. നവാസ്, ഹാരിസ് കൊത്തിക്കുടി എന്നിവൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.