മേപ്പയൂർ: കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത്തിെൻറയും വീടുകൾ സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കാൻ വി.എസ്. അച്യുതാനന്ദൻ തയാറാവണമെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് ആവശ്യപ്പെട്ടു. ഇരട്ടക്കൊലപാതകത്തെ അപലപിച്ച് പ്രസ്താവനയിറക്കിയ വി.എസിന് ആത്മാർഥതയുണ്ടെങ്കിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വത്തോടാവശ്യപ്പെടാൻ ആർജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച അരിയിൽ ഷുക്കൂർ അനുസ്മരണവും ജനകീയ വിചാരണയും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.വി.എം. ബഷീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സമദ് പൂക്കാട് ഷുക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. സി. നാസർ, കെ.പി. പോക്കർ, കെ.എം. മുഹമ്മദ്, എം. കുഞ്ഞായൻ കുട്ടി, കെ.എം. അബ്ദുൽ സലാം, പി.വി. ഷംസുദ്ദീൻ, കെ. റഫീഖ്, കെ.എം. സക്കരിയ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.