പറമ്പിൽ ബസാർ: പ്രഭാതം വായനശാലയുടെ പുതിയ കെട്ടിടം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻമാസ്റ്റർ മുഖ്യാതിഥിയായിരുന്നു. വിവിധ സംഘടനകളും സ്ഥാപനങ്ങളും വായനശാലക്ക് അനുവദിച്ച സഹായം സെക്രട്ടറി എം.കെ. സുജയകുമാർ ഏറ്റുവാങ്ങി. സി. അശോകൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലർ എ. ഗംഗാധരൻ നായർ, കെ.എ. അമൃതപാൽ, കെ. മഞ്ജുള, രതി തടത്തിൽ, കെ. ഷാജികുമാർ, കെ.കെ. കൃഷ്ണദാസ്, സരിത കുന്നത്ത്, ഷീബ അരിയിൽ, എം. രാധ, പി. അനിൽകുമാർ, കെ. കരുണാകരൻ നായർ, വി. അഷ്‌റഫ് മാസ്റ്റർ, പി.കെ. ഉമ്മർഹാജി, ഭരതൻ മാണിയേരി, എം. പ്രകാശൻ, കെ.ടി. ബഷീർ, പി. ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു. പി.എം. അബ്ദുറഹിമാൻ സ്വാഗതവും പി.എം. രത്‌നാകരൻ നന്ദിയും പറഞ്ഞു. എ.കെ. ശശീന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച 11 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം ആധുനിക രീതിയിൽ പുനർനിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.