കോർപറേഷൻ വാർഡിലെ തലമുറ സംഗമവും ആദരിക്കലും വേറിട്ടതായി

വെള്ളിമാടുകുന്ന്: പൂളക്കടവ് കോർപറേഷൻ വാർഡിലെ തലമുറ സംഗമവും ആദരിക്കലും വേറിട്ട അനുഭവമായി. ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിവിധ തലമുറകളുടെ സംഗമവേദിയായി. എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ്കൗൺസിലർ ബിജുലാൽ അധ്യക്ഷത വഹിച്ചു. കോർപറേഷൻ അംഗം എം. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി. മദ്റസ അധ്യാപക വെൽഫെയർ ബോർഡ് ചെയർമാൻ എം.പി. അബദുൽ ഗഫൂർ, അഡ്വ. സീനത്ത്, നസീമ, ഇ. ചന്ദ്രദാസൻ എന്നിവർ സംസാരിച്ചു. വിവിധ തലമുറയിൽപെട്ടവരുടെ കലാപരിപാടികളും നടന്നു. 80 വയസ്സു കഴിഞ്ഞവരെ എം.എൽ.എ ആദരിച്ചു. ചേവായൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫിസർ ഫൈസൽ കേലോട്ട് നയിച്ച ഗാനമേള നടന്നു. എസ്.െഎ ഇ.കെ. ഷിജു, അരുൺ, ഡാനി, ഷാജു എന്നിവർ ഗാനങ്ങൾ ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.