വടകര: ബ്രൗണ്‍ ഷുഗറും കഞ്ചാവും കൈവശംവെച്ച കേസില്‍ മൂന്ന് യുവാക്കളെ കോടതി കുറ്റക്കാരല്ലെന്നു കെണ്ടത്തി വെറുത െ വിട്ടു. കണ്ണൂര്‍ കുറുവ രാജീവ് ഗാന്ധി റോഡ് ബൈത്തുല്‍ ഷാനിലെ മുഹമ്മദ് ഷാന്‍ (21), താളിക്കാവിലെ കഴകപ്പുരയില്‍ നിക്കി എന്ന നിഖില്‍ (29), താളിക്കാവ് തളിപ്പുരയിലെ ജിജേഷ് (35) എന്നിവരെയാണ് വടകര നാർക്കോട്ടിക് സ്പെഷല്‍ കോടതി ജഡ്ജി എം.വി. രാജകുമാര വെറുതെ വിട്ടത്. 2015 ജൂലൈ എട്ടിന് കണ്ണൂര്‍ രാജീവ് ഗാന്ധി റോഡിലെ ഇല്ലിക്കല്‍ പ്ലാസ ബില്‍ഡിങ്ങില്‍ വെച്ചാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് 23 ഗ്രാം ബ്രൗണ്‍ഷുഗര്‍, 420 ഗ്രാം കഞ്ചാവ് എന്നിവ സഹിതം പിടികൂടിയത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. പ്രതികള്‍ക്കുവേണ്ടി അഡ്വ. പി.പി. സുനില്‍കുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.