ഈങ്ങാപ്പുഴ: മൈലള്ളാംപാറ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി രൂപത നടപ്പാക്കുന്ന അൽഫോൻസാ ഭ വനപദ്ധതിയുടെ ഭാഗമായി താമരശ്ശേരി ഫൊറോനയുടെ കീഴിൽ മൈലള്ളാംപാറ സെൻറ് തോമസ് ഇടവകയിൽ നിർമിക്കുന്ന ഭവനങ്ങളുടെ തറക്കല്ലിടൽ രൂപത വികാരി ജനറൽ മോൺ. ജോൺ ഉറവുങ്കര നിർവഹിച്ചു. ഇടവക വികാരി ഫാ. ജോസ് കണിച്ചകുഴി അധ്യക്ഷത വഹിച്ചു. സജി ആക്കാട്ട്, വിനോദ് എളുക്കുന്നേൽ, ജെയ്മോൻ മണ്ണനാൽ, സണ്ണി വലിയ പടിക്കൽ, മനോജ് തേവടിയിൽ എന്നിവർ സംസാരിച്ചു. ഇടവകയിൽ നാലു വീടാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.