മാവൂർ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മാവൂർ പാറമ്മൽ നെച്ചായിൽ-പഴമ്പള്ളി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അപ്പുകുഞ്ഞൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാക്ക്, കെ.സി. വാസന്തി വിജയൻ, മൈമൂന കടുക്കാഞ്ചേരി, കെ. ഉസ്മാൻ, സാജിത പാലിശ്ശേരി, സുബൈദ കണ്ണാറ, ജയശ്രീ ദിവ്യപ്രകാശ്, കെ.ടി. അഹമ്മദ് കുട്ടി, ഓനാക്കിൽ ആലി, ഗിരീഷ് കമ്പളത്ത്, എം.പി. കരീം, റാഷിദ് പാറമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.