ഓമശ്ശേരി: പഞ്ചായത്ത് മുസ്ലിം ലീഗ് എക്സിക്യൂട്ടിവ് ക്യാമ്പ് ഒരുക്കം-18 സമാപിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് യു.കെ. അബ ു ഹാജി പതാക ഉയർത്തി. സംസ്ഥാന ഉപാധ്യക്ഷൻ സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ.കെ. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. അബു മൗലവി അമ്പലക്കണ്ടി പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി തടത്തിമ്മൽ റസാഖ് സ്വാഗതവും ജോ. സെക്രട്ടറി ടി.എൻ. അബ്ദുൽ റസാഖ് നടമ്മൽപൊയിൽ നന്ദിയും പറഞ്ഞു. രണ്ടാം സെഷനിൽ വൈ. പ്രസിഡൻറ് പി.വി. സ്വാദിഖ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം ശാഫി ചാലിയം ക്ലാസെടുത്തു. സി.കെ. റസാഖ് കൈവേലിമുക്ക്, ടി.പി. അബു ഹാജി മങ്ങാട്, സി.കെ. ഖദീജ മുഹമ്മദ്, കെ.ടി. സക്കീന എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറിമാരായ ഡോ. ഇ.കെ. സാജിദ് സ്വാഗതവും കെ.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡൻറ് വി.കെ. ഇമ്പിച്ചി മോയി അധ്യക്ഷത വഹിച്ചു. യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, മുനവ്വർ സാദത്ത് വെളിമണ്ണ, യു.പി. സഈദ്, സഫീർ വെളിമണ്ണ, സൂപ്പർ സൗദ ടീച്ചർ, ഇ.കെ. മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു. വൈ. പ്രസിഡൻറ് യു.കെ. ഹുസൈൻ സ്വാഗതവും ജോ. സെക്രട്ടറി പി.പി.കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.