കൃഷിമിത്ര ജൈവ വിപണന കേന്ദ്രം തുടങ്ങി

മുക്കം: വിത്തും വളവും ന്യായവിലക്ക് നൽകുന്ന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. മുക്കം പച്ചക്കറി ക്ലസ്റ്ററി​െൻറ നേതൃത്വത്തിൽ ആരംഭിച്ച 'കൃഷിമിത്ര' ജൈവ വിപണന കേന്ദ്രത്തിൽ ജൈവ കീടനിയന്ത്രണോപാധികൾ, ജീവാണു വളങ്ങൾ, പച്ചക്കറിവിത്തുകൾ, കമ്പോസ്റ്റ് വളം തുടങ്ങിയവ ലഭിക്കും. അഗസ്ത്യൻമുഴിയിലെ മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കേന്ദ്രം തുടക്കത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 1.30 വരെയാണ് പ്രവർത്തിക്കുക. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ കെ.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സത്യചന്ദ്രൻ, കരണങ്ങാട്ട് ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.