വിധിയുടെ അന്തഃസത്ത സംസ്ഥാന സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം- സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച് സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹരജി സ്വീകരിച്ച സുപ്രീംകോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് കൊളത്തൂര്‍ അൈദ്വതാശ്രമം മഠാധിപതിയും ശബരിമല കര്‍മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഭരണഘടന ബെഞ്ചി​െൻറ ഒരു വിധി തുറന്ന കോടതി പുനഃപരിശോധിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാമെന്ന സുപ്രീംകോടതിയുടെ പുതിയ തീരുമാനം തിരിച്ചറിഞ്ഞ് മണ്ഡല-മകരമാസ തീർഥാടനം പരമ്പരാഗതമായ രീതിയില്‍ ആചാരങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സുഗമമായ രീതിയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അനാവശ്യമായ പിടിവാശിയും ദുരഭിമാനവും വെടിഞ്ഞ് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാനിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.