നാദാപുരം: വിശ്വാസത്തിെൻറ പേരിൽ പേക്കൂത്തുകൾ വർധിച്ചുവരുന്ന കാലത്ത് വായനയിലൂടെ പുതിയ ലോകം വിദ്യാർഥികൾ തീർക്കണമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ പറഞ്ഞു. പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്‌കൂൾ ജേണലിസം ക്ലബിലെ വിദ്യാർഥികൾ ചേർന്ന് തയാറാക്കിയ മഴയും പ്രളയവും ചേർത്തുള്ള അനുഭവങ്ങളായ 'മഴ നനഞ്ഞ് നനഞ്ഞ്' എന്ന പുസ്തകത്തിെൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദേഹം. പുസ്തകം ലീഡർ ഫിദ ഷെറിൻ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത് അധ്യക്ഷത വഹിച്ചു. ഇസ്മാഇൗൽ വാണിമേൽ, ഒ.സി. സഫിയ, വി.പി. ബൈജു, രഞ്ജിത്ത് മുതുവടത്തൂർ, ജാഫർ വാണിമേൽ, മേച്ചേരി മുഹമ്മദ്, എം.വി. റഷീദ്, ഫിദ ഫാത്തിമ, ഹരിപ്രസാദ്, പി. റസ്മിന, എസ്.എം. ഫിദ ഷറിൻ, അരീജ മുനസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.