അപകടങ്ങൾ മാടിവിളിച്ച്​ റോഡരിക്​

നന്തിബസാർ: റോഡപകടങ്ങളിൽ വില്ലനാകുന്നത് കൂടുതലും അശാസ്ത്രീയ റോഡ്‌ നിർമാണമാണ്‌. ടാർ നിരത്തിക്കഴിഞ്ഞാൽ റോഡി​െൻറ ഇരുവശങ്ങളും താഴ്ന്നുപോകുന്നത് സാധാരണയാണ്. പേക്ഷ, അവിടെ ഉയർത്തുന്നതു വർഷങ്ങൾക്കു ശേഷമായിരിക്കും. അതുമെത്രയോ അപകടങ്ങൾനടന്നശേഷവും. കൂടുതലും അപകടങ്ങളിൽപെടുന്നത് ബൈക്ക് യാത്രക്കാരാണ്. പിറകിൽനിന്ന് ചീറിപ്പാഞ്ഞുവരുന്ന വലിയ വാഹനങ്ങളുടെ ഹോണടി കേൾക്കുമ്പോൾ പെെട്ടന്ന് ബൈക്ക് സൈഡിലിറക്കും. ഇറങ്ങിയാലുടനെ മറിഞ്ഞുവീഴുകയും യാത്രക്കാരുടെ ദേഹത്തു പിറകിൽനിന്നു വരുന്ന വാഹനങ്ങൾ കയറിയിറങ്ങുകയും ചെയ്യുക പതിവാണ്. ദേശീയപാതയിൽ ചിലസ്ഥലങ്ങളിൽ ഒരടിയോളം പ്രതലവ്യത്യാസങ്ങളുണ്ട്. ദിനംപ്രതി വാഹനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ റോഡ് വികസിപ്പിക്കുന്ന കാര്യത്തിൽ അധികൃതർ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.