റഹ്​മാൻ മുന്നൂര് അനുസ്മരണ സംഗമം

മുക്കം: അന്തരിച്ച ഗാനരചയിതാവും വിവർത്തകനും എഴുത്തുകാരനുമായ റഹ്മാൻ മുന്നൂരി​െൻറ രചനകളും ജീവിതവും ആസ്പദമാക്കി 'പി.ടി: സഫലമായ സർഗജീവിതം' എന്ന പേരിൽ അനുസ്മരണ സംഗമവും സ്മൃതി ഗാനാലാപനവും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ചേന്ദമംഗലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. ജമീൽ അഹ്മദ്, പി.ടി. കുഞ്ഞാലി, ചാത്തുക്കുട്ടി, സിദ്ദീഖ് ചേന്ദമംഗലൂർ, സംവിധായകൻ സകരിയ്യ, ബന്ന ചേന്ദമംഗലൂർ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ ശഫീഖ് മാടായി, ഒതയമംഗലം മഹല്ല് പള്ളി കമ്മിറ്റി പ്രസിഡൻറ് കെ. സുബൈർ, കെ.സി. മുഹമ്മദലി, വി.കെ. ഇസ്മയിൽ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജലീൽ പാഴൂർ സ്വാഗതവും ഏരിയ പ്രസിഡൻറ് എസ്. ഖമറുദ്ദീൻ നന്ദിയും പറഞ്ഞു. അരീക്കോട് മുഹമ്മദ്കുട്ടി, റഊഫ് ചേന്ദമംഗലൂർ, സലാഹുദ്ദീൻ മണ്ണാർക്കാട്, ലുലു ഹഷ്മിന, അമീന നൗബ, ഹിബ ഫാത്തിമ, മഹ്ജുബിൻ എന്നിവർ റഹ്മാൻ മുന്നൂരി​െൻറ ഗാനങ്ങൾ ആലപിച്ചു. ഉബൈദ് കുന്നക്കാവ് സംഗീത സംവിധാനം നിർവഹിച്ചു. കെ.വി. ശിഹാബുദ്ദീൻ, കെ.ടി. മുഹ്സിൻ, ടി.എൻ. അസീസ്, യൂനുസ് പൂളക്കൽ, ഇ.കെ. അൻവർ, അമീൻ പാഴൂർ, ടി.കെ. ജുമാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.