കൊടിയത്തൂർ: ശിശുദിന സമ്മാനമായി പന്നിക്കോട് എ.യു.പി സ്കൂളിലെ പൂർവാധ്യാപകർ ഡിജിറ്റൽ ക്ലാസ് മുറികൾ നൽകി. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം മുഖ്യാതിഥിയായിരുന്നു. വാർഡ് മെംബർ ഷിജി പരപ്പിൽ, പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട്, പ്രധാനാധ്യാപിക കെ.കെ. ഗംഗ, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, ഷരീഫ് ആദംപടി, ഹകീം കളൻതോട്, രമേശ് പണിക്കർ, ഫലീല ഉസ്മാൻ, രാമനാഥൻ, റഫീഖ് ബാബു, സക്കീർ, റസീന മജീദ്, സുബൈദ, ഷീജ, ഖദീജ എന്നിവർ സംസാരിച്ചു. അധ്യാപകരായ രമ്യ സുമോദ്, വി.പി. ഗീത, പി.പി. റസ്ല, സജിത ശ്രീനു, ഗൗരി, ഐ. ശങ്കരനാരായണൻ, ഉണ്ണികൃഷ്ണൻ, രമേശൻ എന്നിവർ നേതൃത്വം നൽകി. ഈ വർഷം സ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപിക കുസുമം തോമസ് ഒരു ക്ലാസ് ഡിജിറ്റൽ ചെയ്ത് നൽകിയപ്പോൾ വർഷങ്ങൾക്കു മുമ്പ് സ്കൂളിൽനിന്ന് പിരിഞ്ഞ മാധവി, ചന്ദ്രമതി, അബ്ദുല്ല, റുഖിയ, നാരായണനുണ്ണി, സുമതി എന്നിവർ ചേർന്നാണ് രണ്ടാമത്തെ ക്ലാസ് ഡിജിറ്റൽ ചെയ്തു നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.