സയൻസ് ക്വിസ്: നരിക്കുനി ഗവ. ഹയർ സെക്കൻഡറി ജേതാക്കൾ

മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളജ് ഫിസിക്സ്‌ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സയൻസ് ക്വിസ് മത്സരത്തിൽ നരിക്കുനി ഗവ. ഹയർ സെക്കൻഡറി ജേതാക്കളായി. 22ഓളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.സി. ഹരിഗോവിന്ദ്, പി. വിവേക് എന്നിവർ ഒന്നാം സ്ഥാനം നേടി. കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ദെനിൽ ടോം ജയ്‌സൺ, ലിയ ബിനോ രണ്ടാം സ്ഥാനവും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ വി.എസ്. മൃണാൾ, ലേബെയ്‌ൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളജ് പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ് ഉദ്ഘാടനം ചെയ്തു. അജ്മൽ മുഈൻ, വി.പി. റുഖിയ്യ, എം. വർഷ, വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.