ചാനിയംകടവ് റോഡ് നവീകരണത്തിലെ ക്രമക്കേട് -കർഷക മോർച്ച റോഡ് ഉപരോധിച്ചു

പേരാമ്പ്ര: ചാനിയംകടവ് റോഡ് നവീകരണത്തിൽ ക്രമക്കേടാരോപിച്ച് കര്‍ഷക മോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ചെറുവണ്ണൂര്‍ ടൗണില്‍ റോഡ് ഉപരോധിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ സമരം ഉദ്ഘാടനം ചെയ്തു. അന്യായമായി ഭൂമി ഏറ്റെടുത്ത് വസ്തുവകകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സജീവന്‍ ആവശ്യപ്പെട്ടു. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. എം. മോഹനന്‍, കെ.കെ. രജീഷ്, തറമ്മല്‍ രാഗേഷ്, കെ.എം. സുധാകരന്‍, ഇ. പവിത്രന്‍, കെ. ശ്രീധരന്‍, ടി.പി. ദാമോധരന്‍, കെ.ടി. വിനോദന്‍ എന്നിവര്‍ സംസാരിച്ചു. കെ. പ്രതീപന്‍, എം. ജയസുധ, കെ.എം. ബാലകൃഷ്ണന്‍, ശ്രീജിത്ത് കല്ലോട്, സി.കെ. ലീല, കെ. രാഘവന്‍, സുരേഷ് കണ്ടോത്ത്, കെ. പ്രസന്ന, പി.സി. സുരേഷ് ബാബു, രവീന്ദ്രന്‍ ചേലോട്ട്, പി.എം. സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആവളപാണ്ടി നികത്തുന്നതിനെതിരെ ജനകീയ കൂട്ടായ്മ ഇന്ന് പേരാമ്പ്ര: ജില്ലയുടെ നെല്ലറയും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ ആവളപാണ്ടി പാടശേഖരം ഗെയില്‍ വാതക പൈപ്പിടുന്നതി​െൻറ മറവില്‍ വ്യാപകമായി നികത്തുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ശനിയാഴ്ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈകീട്ട് നാലുമണിക്ക് മാനവയില്‍ നടക്കുന്ന പരിപാടി എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി അഡ്വ. പി. ഗാവാസ് ഉദ്ഘാടനം ചെയ്യും. വിവിധ യുവജന, കര്‍ഷക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും വാട്ടര്‍ ടാങ്കും ശ്മശാനവും ഉള്‍പ്പെടെയുള്ള സമീപത്തെ പൂവാലോറ കുന്നിടിച്ചാണ് ഏക്കര്‍കണക്കിന് വരുന്ന പാടശേഖരം നികത്തുന്നത്. കൃഷിയിടത്തി​െൻറ നാശത്തിനൊപ്പം ജലസ്രോതസ്സുകള്‍ കൂടി ഇല്ലാതാവുന്നതോടെ സമീപപ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമവും ഉണ്ടാകും. കുന്നിടിക്കുന്നത് എ.ഐ.വൈ.എഫ് ഇടപെടലിലൂടെ താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രദേശത്തി​െൻറ കാര്‍ഷിക സംസ്‌കാരവും ജൈവ സമ്പത്തും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.