ആംഗ്ലോ ഇന്ത്യൻ ഗേൾസ്​ സ്​കൂളിന്​ പുരാവസ്​തു വകുപ്പി​െൻറ സംരക്ഷണം: വാദം കേട്ട ശേഷം തുടർനടപടി​

കോഴിക്കോട്: സ​െൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ െസക്കൻഡറി സ്കൂൾ പുരാവസ്തു വകുപ്പ് സംരക്ഷണത്തിനായി ഏറ്റെടുക്കുന്ന കാര്യത്തിൽ വാദംകേട്ട ശേഷം അന്തിമ വിജ്ഞാപനമിറങ്ങും. ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ അപൂർവമായ സ്കൂൾ കെട്ടിടമെന്ന നിലയിൽ ചരിത്രമൂല്യം കണക്കിലെടുത്താണ് പുരാവസ്തു വകുപ്പ് കെട്ടിടത്തി​െൻറ സംരക്ഷണം ഏറ്റെടുക്കാൻ നടപടി തുടങ്ങിയത്. 1968ലെ നിയമപ്രകാരമാണ് ഇൗ നടപടി. ജൂലൈ 27നാണ് പ്രാഥമിക വിജ്ഞാപനം സംസ്ഥാന പുരാവസ്തു വകുപ്പ് പുറത്തിറക്കിയത്. രണ്ടു മാസത്തിനകം എതിർത്തും അനുകൂലിച്ചുമുള്ള വാദങ്ങൾ വകുപ്പിനെ അറിയിക്കേണ്ട തീയതി ഇൗ മാസം 27ന് അവസാനിച്ചു. സ്കൂൾ അധികൃതർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇനി വാദം കേട്ട ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിപ്പിക്കുന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം, കെട്ടിടം ഏറ്റെടുക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രിൻസിപ്പൽ സിസ്റ്റർ നിധിഷ പറഞ്ഞു. 156 വർഷം പഴക്കമുള്ള വിദ്യാലയമാണിത്. മദർ വെറോണിക്കയുടെ നേതൃത്വത്തിൽ 1862ലാണ് സ​െൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ സ്ഥാപിച്ചത്. എന്നാൽ, നിലവിലെ കെട്ടിടം 1920ൽ സ്ഥാപിച്ചതാണെന്നാണ് സ്കൂൾ അധികൃതരുടെയും അധ്യാപക രക്ഷാകർതൃ സമിതിയുെടയും ഉറച്ച വാദം. അക്കാലത്ത് 600ഒാളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ 1540 കുട്ടികളാണ് ഇൗ സമുച്ചയത്തിലുള്ളത്. സ്കൂളിൽ ആകെ 2100 കുട്ടികൾ പഠിക്കുന്നുണ്ട്. കെട്ടിടത്തി​െൻറ വികസനത്തിന് പുരാവസ്തു വകുപ്പി​െൻറ തീരുമാനം തിരിച്ചടിയാകുമെന്നും ആക്ഷേപമുണ്ട്. 60ഒാളം കുട്ടികൾ ഒാരോ ക്ലാസിലും തിങ്ങിഞെരുങ്ങിയാണ് പഠിക്കുന്നത്. സ്മാർട്ട് ക്ലാസ് റും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ പഴയ കെട്ടിടം തടസ്സമാവുകയാണ്. സുരക്ഷപ്രശ്നവും സ്ഥലപരിമിതിയും ചൂണ്ടിക്കാട്ടി ചരിത്രപ്രാധാന്യമുള്ള കെട്ടിടം പൊളിക്കാൻ അനുവദിക്കാനാവിെല്ലന്നാണ് പൂർവവിദ്യാർഥിനികളിൽ ചിലരുടെ അഭിപ്രായം. കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് കോഴിക്കോട് എൻ.െഎ.ടിയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള സ്കൂൾ െകട്ടിടം പൊളിക്കരുെതന്നാവശ്യപ്പെട്ട് ആർക്കിേയാളജിക്കൽ സർവേ ഒാഫ് ഇന്ത്യക്ക് ആയിരക്കണക്കിന് പേർ ഒപ്പിട്ട ഒാൺലൈൻ പരാതിയും പൂർവവിദ്യാർഥിനികളിൽ ഒരു വിഭാഗം സമർപ്പിച്ചിരുന്നു. അധ്യാപക രക്ഷാകർതൃ സമിതിയിലെ ഭൂരിപക്ഷവും കെട്ടിടം പൊളിച്ചുപണിയണമെന്ന അഭിപ്രായക്കാരാണ്. പുരാവസ്തു വകുപ്പിൽ രാഷ്ട്രീയ സമ്മർദം ചെലുത്തി തീരുമാനം റദ്ദാക്കാനും അണിയറശ്രമം തകൃതിയാണ്. ---------- സ്കൂൾ കെട്ടിടം സ്വന്തമാക്കുകയല്ല; സംരക്ഷണം മാത്രം -പുരാവസ്തു വകുപ്പ് കോഴിക്കോട്: സ​െൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ െസക്കൻഡറി സ്കൂൾ പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിൽ തെറ്റിദ്ധാരണ പരത്തുന്നതായാണ് പുരാവസ്തു വകുപ്പ് അധികൃതർ പറയുന്നത്. സ്കൂളി​െൻറ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയല്ല, മറിച്ച് ചരിത്രപ്രാധാന്യം നിലനിർത്തി സംരക്ഷിക്കുകയാണ് ചെയ്യുക. കെട്ടിടം കൃത്യമായി പരിപാലിക്കും. സംസ്ഥാനത്ത് നൂറുക്കണക്കിന് സ്വകാര്യ കെട്ടിടങ്ങളും ക്ഷേത്രങ്ങളും മറ്റും സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നല്ലനിലയിൽ സംരക്ഷിക്കുന്നുണ്ട്. ആറന്മുളയിൽ കവയിത്രി സുഗതകുമാരിയുടെ തറവാടാണ് ഇൗ രീതിയിൽ അവസാനമായി സംരക്ഷണത്തിനായി ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.