അംഗൻവാടി സ്ഥലമെടുപ്പിൽ ക്രമക്കേട് ഭരണസമിതി യോഗത്തിൽനിന്ന്​ പ്രതിപക്ഷം ഇറങ്ങിപ്പോയി

ഉള്ള്യേരി: ആറാം വാർഡിലെ മുന്നൂറ്റൻകണ്ടി അംഗൻവാടിക്ക് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി ആരോപിച്ചും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. സ്ഥലമെടുപ്പിനുവേണ്ടി നടത്തിയ ധനശേഖരണത്തിലും ചിട്ടി നടത്തിപ്പിലും ക്രമക്കേട് നടന്നതായും കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. തട്ടിപ്പ് നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. പിന്നീട് പ്രതിപക്ഷം പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എം.സി. അനീഷ്, കെ.എം. അനൂപ് കുമാർ, സുജാത നമ്പൂതിരി, വസന്ത നാറാത്തിടത്തിൽ, ബിന്ദു കോറോത്ത്, സിൽജ ചമ്മുങ്കര എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.