കട നവീകരണത്തിന്​ ധനസഹായം നൽകുന്നു

ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിൽ പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്യുന്ന പിന്നാക്ക വിഭാഗക്കാർക്ക് കട നവീകരണത്തിന് സഹായധനം നൽകുന്നു. അപേക്ഷകൾ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഒാഫിസിൽ ലഭിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കെ.എസ്.ടി.എ ജില്ല കൺവെൻഷൻ നാളെ ഉള്ള്യേരിയിൽ ബാലുശ്ശേരി: കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ ഞായറാഴ്ച ഉള്ള്യേരി പെൻഷൻ ഭവനിൽ നടക്കും. കൺവെൻഷൻ രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്യും. അന്നേദിവസം പുതിയ ക്ഷേമനിധി രജിസ്ട്രേഷൻ നടക്കും. പാസ്ബുക്കുമായി എല്ലാ തയ്യൽ തൊഴിലാളികളും കൺവെൻഷനിൽ പെങ്കടുക്കണമെന്ന് ജില്ല ഭാരവാഹികളായ കെ.കെ. ബാബു, സി. നാരായണൻ, വനജകുമാരി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.