കോൺഗ്രസ് പ്രതിഷേധിച്ചു

ഉേള്ള്യരി: ആറാം വാർഡിലെ മുന്നൂറ്റൻകണ്ടി അങ്കണവാടി സ്ഥലമെടുപ്പിനുവേണ്ടി പണപ്പിരിവ് നടത്തിയ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം പ്രഹസനമാക്കുന്ന നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സ്വന്തക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് എ.ഡി.എസ് ചെയർപേഴ്സൻ അന്വേഷിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് സതീഷ് കന്നൂര് അധ്യക്ഷത വഹിച്ചു. എടാടത്ത് രാഘവൻ, ടി. ഗണേഷ് ബാബു, കെ.കെ. സുരേഷ്, ഷമീർ നളന്ദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.