വാർഡ്​ വിഭജിക്കണം

മേപ്പാടി: വിസ്തീർണം അധികമായ മേപ്പാടി പഞ്ചായത്തിലെ 15-ാം വാർഡ് കുന്നമംഗലംവയൽ വിഭജിക്കണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് വാർഡിന് ലഭിക്കുന്ന ഫണ്ട് തികയാത്ത അവസ്ഥയാണ്. ഇൗ ആവശ്യമുന്നയിച്ച് ജില്ല കലക്ടർക്ക് നിവേദനം നൽകും. മണ്ഡലം പ്രസിഡൻറ് ബി. സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. ടി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. ഹൈദർ അലി, എൻ. നോറിസ്, ടി.എം. ഷാജി, എൻ.കെ. മജീദ്, സി. ജയദാസ്, പി. ബീരാൻ, എൻ. വിഷ്ണു, പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. താല്‍ക്കാലിക നിയമനം വാകേരി: വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിലുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. ബോധവത്കരണ ശിൽപശാല തുടങ്ങി കൽപറ്റ: കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ബത്തേരി ബ്ലോക്കിൽ നടത്തുന്ന വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ദ്വിദിന ബോധവൽകരണ പരിപാടി തുടങ്ങി. ബത്തേരി മുൻസിപ്പൽ ഹാളിൽ നഗരസഭ അധ്യക്ഷൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. പ്രകൃതിയും മാറ്റങ്ങളും, സ്ത്രീകളും സ്വയം തൊഴിൽ പദ്ധതികളും, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു. നഗരസഭാ കൗൺസിലർമാരായ ബാനു പുളിക്കൽ, രാധാ ബാബു, ടിൻറു രാജൻ, ബിന്ദു രാജു, സാലി പൗലോസ്, ഔട്ട് റീച്ച് ബ്യൂറോ േപ്രാഗ്രാം ഓഫിസർ സി. ഉദയകുമാർ എന്നിവർ സംസാരിച്ചു. ശുചിത്വമിഷൻ ജില്ല േപ്രാഗ്രാം ഓഫിസർ അനൂപ്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജോർജ് എന്നിവർ ക്ലാസെടുത്തു. തുടന്ന് ക്വിസ് മത്സരവും ബോധവൽകരണ കലാപരിപാടികളും നടന്നു. വിള ഇൻഷ്വറൻസ് കൽപറ്റ: ജില്ലയിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ കനത്ത മഴയുടെയും വെള്ളപ്പൊക്കത്തി​െൻറയും തുടർന്നുണ്ടായ കൃഷി നാശത്തി​െൻറയും പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ കർഷകരുടെയും കൃഷികൾ സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതി പ്രകാരം ഇൻഷ്വർ ചെയ്യാൻ കൃഷി വകുപ്പ് ആഹ്വാനം ചെയ്തു. വിളകൾ ഇൻഷ്വർ ചെയ്ത കർഷകർക്ക് ഇൻഷൂറൻസ് നഷ്ടപരിഹാരത്തിനു പുറമെ എല്ലാ കർഷകർക്കും അനുവദിക്കുന്ന നഷ്ട പരിഹാരവും ലഭിക്കും. കാലവർഷക്കെടുതിയിൽ കൃഷി നഷ്ടം ഉണ്ടായതും നിലവിൽ ഇൻഷ്വറൻസ് ചെയ്തതുമായ കർഷകർക്ക് ഇൻഷ്വറൻസ് ഇനത്തിൽ 150 ലക്ഷം രൂപ അനുവദിച്ചുകഴിഞ്ഞു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ചില വിളകളും അവയുടെ പ്രീമിയവും, നഷ്ടപരിഹാര തുകയും യഥാക്രമം- വാഴ ഒന്നിന് 3 രൂപ, കുലച്ചത് 300 രൂപ കുലക്കാത്തത് 150 രൂപ, നെല്ല് 25 സ​െൻറിന് 25 രൂപ, 45 ദിവസത്തിന് മുൻപ് വിളനാശം ഉണ്ടായാൽ ഹെക്ടറിന് 15000 രൂപ, ശേഷമാണെങ്കിൽ 35000 രൂപ, കുരുമുളക് കാലൊന്നിന് ഒരു വർഷത്തേയ്ക്ക് 1.50 രൂപ. മൂന്ന് വർഷത്തെയ്ക്ക് ഒന്നിച്ചടച്ചാൽ മൂന്ന് രൂപ. കാലൊന്നിന് 200 രൂപ (നഷ്ടപരിഹാരം) ലഭിക്കും. പച്ചക്കറി 10 സ​െൻറിന് 10 രൂപ. പന്തലില്ലാത്തവയ്ക്ക് ഹെക്ടറിന് 25,000 രൂപ, പന്തലുള്ളവയ്ക്ക് 40,000, തെങ്ങൊന്നിന് രണ്ടു രൂപ ഒരു വർഷത്തേക്ക്. മൂന്ന് വർഷത്തേക്ക് അഞ്ച് രൂപ (2000 രൂപ). കമുക് ഒന്നിന് ഒരു വർഷത്തേക്ക് 1.50 രൂപ മൂന്ന് വർഷത്തേക്ക് മൂന്ന് രൂപ (200 രൂപ), ഇഞ്ചി അഞ്ച് സ​െൻറിന് 15 രൂപ, (ഹെക്ടറിന് 80000 രൂപ), കാപ്പി ഒന്നിന് ഒരു ചെടിക്ക് 1.50 രൂപ മൂന്ന് വർഷത്തേക്ക് മൂന്ന് രൂപ (350 രൂപ). എല്ലാ കാർഷിക വിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്. വന്യമൃഗങ്ങൾ മൂലം കൃഷി നഷ്ടമായാലും നഷ്ടപരിഹാരം ലഭിക്കും. കർഷകർ കൃഷി ഭവനുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം. കാലവർഷക്കെടുതിയിൽ കൃഷി നാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരത്തിന് ഒക്ടോബർ ആറു വരെ അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. ---------------- FRIWDL15 പനമരത്ത് അപകടത്തിൽെപട്ട സ്കൂട്ടർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.