അധ്യാപക ദിനം ആചരിച്ചു

മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എസ്.പി.സി. യൂനിറ്റി​െൻറ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി എല്ലാ അധ്യാപകർക്കും റോസാപ്പൂക്കൾ കൈമാറി. ഇൻസ്ട്രക്ടറായ മുക്കം പൊലീസ് സ്റ്റേഷനിലെ എൻ. ജയമോദിനെ ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.കെ. രാജൻ, കമ്യൂണിറ്റി പൊലീസ് ഓഫിസർ ഇ.കെ. അബ്ദുൽ സലാം, പി. പ്രസീന, അശ്വതി, പി.എച്ച്. ആര്യ, കെ.ജി. രവീന്ദ്രൻ, സി.ജെ. ആശ എന്നിവർ സംസാരിച്ചു. പി. പ്രസീന, ടി.ടി. ഷാജു, പി.കെ. അജിത, എം.എ. ഷബ്ന എന്നിവർ നേതൃത്വം നൽകി. photo MKMUC 1 നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ അധ്യാപകദിനത്തിൽ എസ്.പി.സി ഗാർഡ് ഓഫ് ഓണറിനോടൊപ്പം റോസാപ്പൂക്കൾ നൽകി അധ്യാപകരെ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.