കൊടുവള്ളി: കൊടുവള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ അധ്യാപക ദമ്പതികളായ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകരായ ഖാസിം മാസ്റ്ററെയും സൈനബ ടീച്ചറെയും അധ്യാപകദിനത്തിൽ വിദ്യാർഥികൾ അവരുടെ വീട്ടിൽ ആദരിച്ചു. പറമ്പത്തുകാവ് എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് ചടങ്ങ് സംഘടിപ്പിച്ചത്. പഴയ ഗുരു-ശിഷ്യ ബന്ധവും പഴയകാല അധ്യാപന ജീവിതവും വിദ്യാലയ സാഹചര്യങ്ങളും അവർ വിദ്യാർഥികളുമായി പങ്കുവെച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക സി.കെ. സുലൈഖ, പി.സി. ഖാദർ, കെ.കെ. റംല, ഫസൽ ആവിലോറ, സ്കൂൾ ലീഡർ സി.കെ. താരീഖ് അൻവർ, എം.സി. ലതിക, ടി. ഷബീന ബീവി, പി.കെ. യുസൈറ ഫെബിൻ, പി. സ്മിത, പി. ജസീല, കെ. നാജിഷ, പി. മേഘ, ആർ.സി. ഹാരിസ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: Kdy-55 mlps parambathkav .jpg അധ്യാപക ദമ്പതികളായ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകരായ ഖാസിം മാസ്റ്ററെയും സൈനബ ടീച്ചറെയും അധ്യാപകദിനത്തിൽ വിദ്യാർഥികൾ അവരുടെ വീട്ടിലെത്തി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.